Aug 19, 2009

മാരിയപ്പന്‍

മലയിറങ്ങിയ
മഴയ്ക്ക്
മാരിയപ്പന്റെ ചൂര്

കാട്ടുപൊകല
തലക്കറക്കത്തില്‍
മഴയത്ത് പുഴയില്‍
നിലാവുദിക്കുന്നു

മുതുവാ ചെണ്ട

തന്നിടത്തെ
തലയ്ക്കോലൊരു
കൊടുങ്കാറ്റിന്നുരുള്‍ പൊട്ടല്‍

മാരിയപ്പന്‍

ചാവുമൂപ്പനായി മലയിറങ്ങുന്നു.
പിണവൂര്‍കുടിയിലിന്ന്‍ മഴക്കറക്കം
മാരിയപ്പന്‍
മല കേറി പോണ കണ്ടോ
ചോലയ്ക്കിടയില്‍ മാരി പെയ്ത്‌ പെയ്ത്‌ ...


1 comment:

  1. മാരിയപ്പന്‍
    മൃത്യുവച്ഛനായി മലയിറങ്ങുന്നു.
    പിണവൂര്‍കുടിയിലിന്ന്മഴക്കറക്കംമാരിയപ്പന്‍മലയിറങ്ങി മഴകേറി പോണ കണ്ടോ
    ചോലയ്ക്കിടയില്‍ മാരി പെയ്ത്‌ പെയ്ത്‌ ...

    :)

    ReplyDelete