നിറങ്ങളെല്ലാമടുത്തുനില്ക്കുന്നു
കാട്ടകത്തിന്‍ നിറത്തില്‍
കുത്തിയ പച്ചയായി
വെയില്‍ കിടക്കും
വഴിതന്‍ മഞ്ഞയായി
വീടിനുള്ളില്‍ നിറയും
മൗനത്തിന്‍ കറുപ്പായി
ഏത് തൊട്ടു വരയ്ക്കണം
മനസ്സിലെ അമൂര്‍ത്തചിത്രം ?
മഴയുടെ ചിത്രം വരഞ്ഞിട്ടു
പൂക്കള്‍ വരയ്ക്കാം
അടിയിലാകാശമെന്നെഴുതി വെയ്ക്കാം
ഏത് വരച്ചാലും
തിരിഞ്ഞു പോകുന്നു.
ഇല വരയ്ക്കവേ
സൂര്യനാവുന്നൂ..
സൂര്യനോ
മഴയുടെ ചിത്രമെഴുതുന്നു.
മഴയുണ്ട് മുന്നില്‍
കണ്ടു വരയ്ക്കാന്‍
നിന്നുതരില്ലവള്‍
മഞ്ഞച്ചായങ്ങള്‍ കൊണ്ട്
വരച്ച വരയില്‍ തുടങ്ങാം
ജീവിതം പോല്‍
രൂപമില്ലാ നിഴലുകള്‍
എത്ര വരഞ്ഞാലും
തീരാത്ത പച്ചപോല്‍
നിറയുന്നൂ മനസ്സില്‍
കനം വച്ച യാത്രകള്‍...
No comments:
Post a Comment