May 20, 2014

ബാംസുരി



നിലാവില്‍ ഞാന്‍ നില്‍ക്കുന്നു
ഹരി ബാംസുരിയിലൂടൊഴുകി വരുന്നു.
ആകാശം നക്ഷത്രങ്ങള്‍ വിടര്‍ത്തുന്നു.
പുഴ പറഞ്ഞ കവിതയില്‍ നിലവിളിയുടെ ധര്‍ബാരി...

ഏതു ശേറിലാണ് നിന്നെക്കുറിച്ചുള്ള വിലാപങ്ങള്‍ ഒളിപ്പിക്കുക?
ഏതു മത് ലയിലാണ് നിനക്കുള്ള പ്രണയാശംസകള്‍ ഞാന്‍ നല്‍കുക?
നിലാവ് ഇടുങ്ങിയ ഗലിയിലൂടെ ഒഴുകിവരുന്നു.
ഈ രാത്രിയില്‍
എന്‍റെ വീട്ടുമുറ്റത്ത് ജാസ്മിനുകളെല്ലാം വിടര്‍ന്നിട്ടുണ്ടാവും!
എനിക്കു ചന്ദ്രിക കാണണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്
നിശാഗന്ധി കണ്ണുകളടയ്ക്കുന്നുണ്ടാവും !
വഴികളെല്ലാം അറ്റമില്ലാതൊടുങ്ങുന്നുണ്ടാവും
റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ രാവെളിച്ചം
നിന്‍റെ വീട് കാണിച്ചു തരുന്നു.
നീയില്ലാത്ത വീട്
നാവറ്റ സ്വരംപോല്‍ ഭീതിദം.


ഈ വഴിയേ നടന്നാല്‍ നിന്നടുത്തെത്താം
പൂവുകളെല്ലാം വിടര്‍നിരിക്കുന്നുവെന്നു പറയാം
പുലരും വരെ
നിന്‍റെ മയില്‍പ്പീലിമിഴിയില്‍ കണ്ണെറിഞ്ഞ്,
നീ..നീയെന്നു പുലമ്പി
ചാരുകേശാല്‍ ഗസലുതി ര്ത്ത്,
എനിക്കു നീയല്ലാതാരുമില്ലെന്നും,
മലകളെല്ലാം മഴ കാണാന്‍ കൊതിക്കുന്നെന്നും പറഞ്ഞ്
ഒരു രാത്രികൊണ്ട് ജനിച്ച് ജീവിച്ച്
കിഴക്ക്‌ സൂര്യന്‍ വിരലുകളുയര്‍ത്തുമ്പോള്‍
വേദനയോടെനിക്ക് മരണത്തിനു പിറകെ നടക്കണം!
മൃത്യുവാണൂത്തരം,ജീവിതം ചോദ്യവും!



പക്ഷേ... ഹരിയുടെ ബാംസുരി പെയ്തു തീരുന്നില്ല..



ഏകാന്തതയുടെ നൂറ് ദിവസ്സങ്ങള്..


അങ്ങനെ പെട്ടെന്ന് ഒറ്റയ്ക്കാകുമ്പോള്‍ മസ്സ് ഒരുതരം പ്രത്യേക ലഹരിയിലാവും.ആരുമറിയാതെ എങ്ങോട്ടൊക്കെയോ പോകും.ചിലത് കാണും, കേള്‍ക്കും, മണക്കും, രുചിക്കും.അങ്ങ വിവിധ കാഴ്ച്ചകളും, മണങ്ങളും,ഒച്ചകളും തൊട്ടടുത്ത് വന്ന് നില്ക്കും. എങ്ങെനെ ഇങ്ങനെയായി എന്നു ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരമുണ്ടാകില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കുള്ളില്‍ തനിയെയാകുന്ന ചില നിമിഷങ്ങള്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് . വഴികള്‍ ,ബസ്സ്,തീയറ്റര്‍,മാളുകള്‍ അങ്ങനെ പലതരം ആളുകളുടെ ഒഴുക്കുകള്‍ക്കിടയ്ക്ക് ഒന്നുമല്ലാതെ ഇരിക്കുക എന്നത് ഏറെ പ്രയാസം തന്നെ !  പക്ഷേ.. നാം ഒറ്റപ്പെടുന്നത് ആര്‍ക്കുമില്ലാത്ത ചില നേരങ്ങള്‍ മുക്ക് കിട്ടുന്നു എന്നതുകൊണ്ടാണ്. ആ ഒറ്റയ്ക്കുള്ള സമയങ്ങളില്‍ ഋതുക്കളുടെ പലതരം അുഭവങ്ങള്‍ മുക്ക് സാധ്യമാകും.

നഗരങ്ങളില്‍ തിരക്കില്ലല്ലോയെന്ന് ആശങ്കപ്പെടും.ഈ ഗ്രാമത്തിലുള്ളവരൊക്കെ എവിടെപ്പോയെന്ന് ആകുലപ്പെടും..എവിടെയാണ് ഇന്നലെ വരെ ഈ ചെടികളിലും മരങ്ങളിലും വന്നിരുന്ന് ചിലച്ച കിളികള്‍.? എവിടെപ്പോയി സന്ധ്യതോറും വെളുക്കെ മണപ്പിച്ച മുല്ലപ്പൂക്കള്‍..? ഒരുപാട് ചോദ്യങ്ങള്‍ വന്ന് വീണ്ടും ഒറ്റപ്പെടുത്തും.അപ്പോള്‍ ഇറങ്ങി ഒറ്റപ്പോക്ക് പോകണം. നഗരത്തിലെ തിരക്കുള്ള വഴികളിലേക്ക്..പല നിറവും മണവുമുള്ള തിരക്കുള്ള നഗരത്തിലേക്ക്...ഒറ്റയേറ് വെച്ചുകൊടുക്കണം..

ബസ്സില്‍ ഒറ്റയ്ക്കാണല്ലോ എന്നഹങ്കരിച്ച്  പോകുമ്പോള്‍ അടുത്തിരുന്നയാള്‍ സ്ഥലമെത്തിയോ എന്ന ശങ്കയുമായി തോണ്ടുമ്പോള്‍ ഒറ്റയ്ക്കല്ലല്ലോ എന്നത് മാത്രം അരികിലിരിക്കുന്നു. ഗരത്തില്‍ ബസ്സിറങ്ങി അടുത്ത ബസ്സില്‍ കായലിരികത്ത്പോയി നില്‍ക്കുമ്പോള്‍ കായല്‍ അതിന്റെ സ്വതസിദ്ധമായ പഴയ രീതികള്‍ കാണിക്കും. അപ്പോള്‍ ഒറ്റയ്ക്കാണെന്ന സുഖമുള്ള വിഷാദം വീണ്ടും ഉന്മിഷത്താക്കും. കായലരികില്‍ നിന്ന് തൊട്ടടുത്തുള്ള സ്റോപ്പ് വരെ ജീവിതം എന്നത് കൂടെ വരുന്നപോലെ തോന്നും. വീണ്ടും വണ്ടി കയറി എത്തേണ്ടിടത്തെത്തുമ്പോള്‍ ഇവിടെയെന്തിനു വന്നൂ എന്നായിരിക്കും സംശയം. അവിടെ നിന്നും ഓട്ടോയ്ക്ക് കയറുമ്പോള്‍ 15 രൂപയുണ്ടോയെന്ന സംശയം മാത്രമാകും കൂടെ..ഡ്രൈവറെപ്പോലും കാണില്ല! എത്ര രൂപ കൊടുത്തെന്നോ ? ബാക്കി തന്നതെത്രെയെന്നോ അറിയാത്തത്ര ഒറ്റയ്ക്ക്..

ഫ്ളാറ്റിലെ ലിഫ്റ്റില്‍ മൂന്നുപേരുണ്ടായിരുന്നോ ? അവരോട് ചിരിച്ചോ ? ഇതൊന്നുമിെക്കറിയണ്ടെന്ന് പറയാം. ആര് എവിടെപ്പോകുന്നു ?, എന്ത് ചെയ്യുന്നു ? എന്നത് തീര്‍ത്തും വ്യക്തിപരമായതിാല്‍ എന്ത്ി പേടിക്കണം..? ലിഫ്റ്റുണ്ടാക്കിയിരിക്കുന്ന ലോഹം, ഗ്ളാസ്സ്, തൂക്കിയിട്ടിരിക്കുന്ന ചെയിന്‍ എന്നിവയെക്കുറിച്ച് ആലോചിക്കുമോ ? ിങ്ങളാരാ എന്ന ചില സമയത്തെ ചോദ്യമൊഴിച്ച് ഇങ്ങ എല്ലാം വിചാരിച്ച് ചങ്ക് പൊള്ളിക്കരുത്. ഓരോദിവസ്സവും രയ്ക്കുകയും, പൊഴിയുകയും ചെയ്യുന്ന മുടികളെക്കുറിച്ചുള്ള പഴയ പാട്ടിയാെേര്‍ത്താല്‍ വീണ്ടും ഒറ്റയ്ക്കാവാം..

            കോളിംഗ്ബെല്ലടിക്കുമ്പോള്‍ ആരെങ്കിലും വന്ന് വാതില്‍ തുറന്ന് നീയാരാ എന്നു ചോദിച്ചാല്‍ എന്തു ചെയ്യും..? അയ്യോ റൂം മാറിപ്പോയി സോറി...എന്ന് പറഞ്ഞോഴിഞ്ഞാല്‍ പ്രശ്നം തീരുമോ..? വാതില്‍ തുറക്കുന്നത് പ്രതീക്ഷിച്ചയാള്‍ തന്നെയാണെങ്കില്‍ , ഇന്നെന്താ തുറക്കാന്‍ ഇത്ര താമസമെന്ന പരിഭവം പറയാം...അല്ലെങ്കില്‍ ഒറ്റനോട്ടത്തില്‍ എല്ലാം അറിയാമെന്ന ഭാവത്തില്‍ ഏകനാവാം...വൈകിട്ടുവരെ പുസ്തകമോ, മാസികകളോ വായിക്കാം. ടിവി കാണാം. സമയാസമയങ്ങളില്‍ ഭക്ഷണം കഴിക്കാം.. ഇടയ്ക്കിടെ കക്കൂസില്‍ ധ്യാലീനനാകാം.

  പക്ഷേ രാത്രിയാകുമ്പോള്‍ ഏകാന്തത പോകുമോയെന്ന പേടിയോടെ കിടക്കയില്‍ പതിക്കുമ്പോള്‍ അങ്ങോട്ട് തിരിഞ്ഞുകിടക്കുന്ന നിങ്ങളാരാ എന്നാരെങ്കിലും ചോദിക്കുമോ..?  ചാറ്റ് ചെയ്തപ്പോള്‍ പറഞ്ഞതെന്താ ഇപ്പോള്‍ ചോദിക്കാത്തത്?  എത്ര സ്നേഹത്തോടെയാണ് അവസ്ഥകളെ കണ്ടെത്തിയത്? പട്ടിണി കിടക്കേണ്ട എന്ന് പറഞ്ഞ് ഇഷ്ടം പോലെ പണം തന്നത്? എന്തിനായിരുന്നു എന്ന ചോദ്യത്തിനു മുമ്പേ ഒന്നിനുമല്ല എന്നായിരിക്കും പറയുക. ഹെലോ...ആരെങ്കിലും വന്ന് ഇതിനായിരുന്നു എന്ന് പറയുമോ..? ഈ രാത്രിയിലെങ്കിലും..!

                        ഒരുവശം ചെരിഞ്ഞുള്ള കിടപ്പില്‍ താഴെയുള്ള കട്ടിലിന്റെ ഓര്‍മ്മകളെക്കൂറിച്ചോര്‍ത്തു കരഞ്ഞു. എത്ര പേരുടെ ശരീരങ്ങളെ ഇങ്ങനെ കെട്ടിപ്പിടിച്ചിട്ടുണ്ടാകും.. പല ഭാരം.. പലതരം ചലങ്ങള്‍ .., മണങ്ങള്‍...ശബ്ദങ്ങള്‍...ശ്ശോ ഇങ്ങനെയോര്‍ത്താല്‍ ഒറ്റയ്ക്കല്ലാതാകും.. ഉറക്കം എന്നത് ഏകാന്തമായ ഒന്നാണ് .അതിനാല്‍ അതു ചെയ്യുക തന്നെ. പക്ഷേ അടുത്തുള്ള ഒരാള്‍ രാത്രിയില്‍ ഒറ്റയ്ക്കല്ലാതാക്കിയോ..? കട്ടിലിന്റെ ഓര്‍മ്മകളിലേക്ക് വീണ്ടും ... എല്ലാ ചലങ്ങള്‍ക്കൊടുവിലും ഒരു നിശ്ശബ്ദത ഇങ്ങനെ മുഴങ്ങും...എപ്പൊഴോ ഉറങ്ങിപ്പോകും...

            ഉറക്കത്തില്‍ ആരുമില്ലാത്ത ഗരത്തില്‍ ...ബസ്സുകളും കാറുകളും ഡ്രൈവര്‍മാരില്ലാതെ ഓടുന്നു. അയ്യോ ഒറ്റയ്ക്കായല്ലോ എന്ന് ചിരിച്ചുകരഞ്ഞു.. തുറന്നുവെച്ചിരിക്കുന്ന ബാറിലെ അരണ്ടവെളിച്ചത്തില്‍ ഒഴിച്ചുവെച്ച മദ്യം വേഗത്തിലിറക്കി...ലഹരിയിലും ഒറ്റയ്ക്കാണല്ലോ എന്ന് ആഹ്ളാദിച്ചു. അകലെയുള്ള വലിയ കെട്ടിടങ്ങള്‍ നോക്കി. ആരുമില്ലാതെന്തിനാ ഇതോക്കെ  പണിതതെന്ന് ?

അപ്പോള്‍...ആ അനക്കമറ്റ നേരത്ത് നിങ്ങളാരാ എന്ന് ആരെങ്കിലും ചോദിക്കുമോ..?

ഒറ്റയ്ക്കാണ് എന്ന് പറഞ്ഞ് ആള്‍ക്കൂട്ടത്തിലൂടെ നടന്നുതോരുന്നു...അതെ നിശബ്ദതയ്ക്കുള്ളില്‍ ഒരാള്‍ ഒറ്റക്കാകുന്നൂ...