Feb 6, 2009

ബൊക്ക



എവിടെയോ നിന്ന പൂവുകള്‍,ഇലകള്‍
എന്നോപ്പം പോരുന്നു
ഒരു കാട് കൂടെ വരുന്ന പോലെ.

Feb 4, 2009

കാത്തിരിപ്പ്


വരേണ്ടവര്‍
വരാത്തത് കൊണ്ട്
വരാത്തവരെ
കാത്തിരിക്കുന്നു.

Feb 3, 2009

ഉറക്കം



ആദ്യമേ ഉമ്മയുറങ്ങുന്നു
ഞാനുറങ്ങാതെ ഉമ്മെയെയോര്‍ത്തു

ഉമ്മ സ്വപ്നത്തിലെന്നെയോര്‍ക്കുന്നു

ഞാന്‍ ഉറങ്ങുന്നു

ഉറങ്ങുന്ന ഞങ്ങളെ ഓര്‍ത്ത്
ആരെങ്കിലും ഉറങ്ങാതിരിക്കുമോ...?

റാഫി*






ഒരിയ്ക്കല്‍ കേട്ടാല്‍
കൂടെ പോരും
അഴയായി
തലയ്ക്കുമുകളില്‍ കമിഴ്ന്നുവീഴും
അതിനെ മേഘമല്‍ഹാറെന്നു
വിളിക്കുന്നവരെ കണ്ടിട്ടുണ്ട്.

പാട്ടിനെ മറന്നുള്ള നടത്തത്തില്
‍ഒരു തൊണ്ട രോമങ്ങളെ
എണീപ്പിച്ച് കൂടെവരും
വിരലുകള്‍ ഹാര്‍മോണിയമാകും

തീരെ ചെറുപ്പത്തില്‍,-
അത്ര അറിവു പോരാ കേട്ടോ-
ആരോ ഇതേ തൊണ്ട
കേള്‍പ്പിച്ചായിരുന്നു

ഞാനിവിടുണ്ടെന്നു
പറയുന്നപോലെഅത്ര
എളുപ്പമല്ലല്ലോ ഒന്നും!

പലനിറമുള്ള തുമ്പികള്
‍ഈ പാട്ടിന്റെ
പാട്ടിന്നു പറന്ന്
ഒച്ചയുള്ള സ്വപ്നങ്ങളായി
എന്നെയങ്ങ് ഉറക്കിക്കളയും
ആരാ അതെന്ന്
ഓര്‍ക്കുന്നതിനേക്കാള്‍വെക്കെന്ന്.

*മുഹമ്മദ് റാഫി

Feb 1, 2009

അടുപ്പ്



അക്ബര്‍



കാലത്തേഎണീറ്റ്‌
അടുക്കളയിലെ
കരിതൊട്ടപാത്രങ്ങളെകുളിപ്പിച്ച്‌
കുഞ്ഞിനുംമുറ്റത്തെചെടികളെയും
മുല കൊടുത്തുറക്കി
ഒരു കെട്ടുതുണി അലക്കി
തിരിച്ചു വന്ന്‌
താളും,തകരയും
കൊണ്ട്‌ വെച്ച
കറിയില്‍ഉപ്പും
എരിവുംകുറവെന്ന
കുറ്റം കേട്ട്‌
ഉള്ള്‌ ചൊറിഞ്ഞ്‌
ചാരമായി പറന്ന്‌
ഇരുട്ട്‌ മണത്ത്‌
കിടക്കയില്‍പതിക്കുമ്പോള്
‍എന്റുമ്മാ..
അകത്തി വെച്ച
വിറകുകള്‍ക്കുള്ളിലേക്ക്‌
ഊതിയൂതി തീയാട്ടുന്ന
എരിച്ചലോടെ
ഒരു മലയുടെ കനംഏറ്റ്‌
അങ്ങനെ കിടക്കണം
നനഞ്ഞ വിറകിന്റെ
ശ്വാസം മുട്ടിയ പുകച്ചിലായി.