പ്രണയമെന്നോ
ഈ വഴിക്ക് പേര്‍ ?
കറുത്ത മുഖത്താലെന്നെ
നോക്കി നീണ്ട് വലിഞ്ഞ്..
പഴയ സുല്‍ത്താന്മാര്‍
ചക്രവര്‍ത്തികള്‍, ഗാമമാര്‍ ,
ചരിത്രത്തിന്റെ കുതിര കയറിയ വഴിയിത്.
ഈ വഴിയിലല്ലേ
കിനാവിന്റെ
തലയറ്റ് കിടന്നു പിടഞ്ഞതും
വായ്ത്തലയുടെ
ധീരച്ചരിതങ്ങള്‍ക്ക്
നടക്കാന്‍
തന്റെ കൈകള്‍ നീട്ടിയതും..
ഇതിനോ
പ്രണയമെന്നു
നാമുറക്കത്തിലും...
പഴയകാലം
പുതുവഴിയിലൂടെ
റോന്തു ചുറ്റുന്നുണ്ട്
കൃത്യവും,ചടുലവുമായ
അതേ ഈണത്തില്‍
ഇങ്ങോട്ടു വരേണ്ട
വരുന്നുണ്ടെന്നാണ്
പലവഴികളും
കാണുമ്പോള്‍ പറയുക
ഏറ്റവും പുതിയ മണവുമായെത്തി
ഏതോ കാലൊച്ചകള്‍
ഇരുന്നാല്‍ മതിയെന്നവള്‍
പഴയ വാക്കുതന്നെ
പ്രണയമെന്നുതന്നെ
ഈ വഴിയ്ക്ക് പേര്‍!
പഴയ കപ്പല്‍ പായകള്‍
തൊട്ടടുത്തിരുന്നു പറയുന്നു:
"ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴിയേ വാ ചങ്ങാതീ.."
**************************************
എന്‍.എന്‍ .കക്കാടിന്റെ വരികളോട് കടപ്പാട്
ഈ വഴിക്ക് പേര്‍ ?
കറുത്ത മുഖത്താലെന്നെ
നോക്കി നീണ്ട് വലിഞ്ഞ്..
പഴയ സുല്‍ത്താന്മാര്‍
ചക്രവര്‍ത്തികള്‍, ഗാമമാര്‍ ,
ചരിത്രത്തിന്റെ കുതിര കയറിയ വഴിയിത്.
ഈ വഴിയിലല്ലേ
കിനാവിന്റെ
തലയറ്റ് കിടന്നു പിടഞ്ഞതും
വായ്ത്തലയുടെ
ധീരച്ചരിതങ്ങള്‍ക്ക്
നടക്കാന്‍
തന്റെ കൈകള്‍ നീട്ടിയതും..
ഇതിനോ
പ്രണയമെന്നു
നാമുറക്കത്തിലും...
പഴയകാലം
പുതുവഴിയിലൂടെ
റോന്തു ചുറ്റുന്നുണ്ട്
കൃത്യവും,ചടുലവുമായ
അതേ ഈണത്തില്‍
ഇങ്ങോട്ടു വരേണ്ട
വരുന്നുണ്ടെന്നാണ്
പലവഴികളും
കാണുമ്പോള്‍ പറയുക
ഏറ്റവും പുതിയ മണവുമായെത്തി
ഏതോ കാലൊച്ചകള്‍
ഇരുന്നാല്‍ മതിയെന്നവള്‍
പഴയ വാക്കുതന്നെ
പ്രണയമെന്നുതന്നെ
ഈ വഴിയ്ക്ക് പേര്‍!
പഴയ കപ്പല്‍ പായകള്‍
തൊട്ടടുത്തിരുന്നു പറയുന്നു:
"ഇരുവഴിയില്‍ പെരുവഴി നല്ലൂ
പെരുവഴിയേ വാ ചങ്ങാതീ.."
**************************************
എന്‍.എന്‍ .കക്കാടിന്റെ വരികളോട് കടപ്പാട്
No comments:
Post a Comment