ഇയ്യോബിന്റെ പുസ്തകം
പോലീ നഗരം
തീവെളിച്ചത്തിലേക്ക്
പെയ്യും മുറിവുകള്‍
രാവു മുഴുവന്‍
ഉണര്‍ന്നിരുന്ന്
പകലുറങ്ങും മരങ്ങള്‍
പീള കെട്ടിയ കണ്ണുമായി
നിരത്തിയിട്ട കുഞ്ഞുങ്ങള്‍
പറന്നുവീഴും
ചില്ലറയിലൂടെ നടത്തം...
ഒരു മഴവില്ല് പോലും
തികച്ചുകാണാതെ
വെള്ളാട പുതച്ച്
താഴത്തെ നിലയിലേക്കിറങ്ങി-
പോയൊരു കുട്ടി
ഇന്നത്തെ മഴയ്ക്കൊപ്പം
മുറിയിലെത്തി.
"വേദനകളുടെ
ആയിരം മഴവില്ലുകള്‍
ഞാന്‍ കണ്ടിരുന്നു.
മൊട്ടത്തലയ്ക്ക് ചുറ്റും
പറപ്പകളും,തുമ്പികളും
വലയങ്ങളായത്...
പഴുത്ത പ്ലാവില കളായിരുന്നീ
മുറി നിറയെ
തൊപ്പി തുന്നാന്‍
ഉപയോഗം കഴിഞ്ഞ സൂചികള്‍..."
കോശങ്ങള്‍ പൂക്കുന്നയീ-
ഇടത്തില്‍ നിന്ന്
എത്ര ശബ്ദങ്ങളാണ്
തൂത്തു മാറ്റുന്നത്
കടുത്ത മണങ്ങള്‍ക്കൊപ്പം
മൂടിപ്പുതച്ച് കണ്ണ് മിഴിച്ച്
സ്ട്രെക്‌ച്ചറില്‍
ഞാന്‍ നടന്നുപോയി .
ജനറല്‍ വാര്‍ഡില്‍
നിന്നൊരു കൂട്ടക്കരച്ചില്‍
കൈവിരല്‍ പിടിച്ച്
മഴയിലേക്കിറങ്ങുന്നു...
പോലീ നഗരം
തീവെളിച്ചത്തിലേക്ക്
പെയ്യും മുറിവുകള്‍
രാവു മുഴുവന്‍
ഉണര്‍ന്നിരുന്ന്
പകലുറങ്ങും മരങ്ങള്‍
പീള കെട്ടിയ കണ്ണുമായി
നിരത്തിയിട്ട കുഞ്ഞുങ്ങള്‍
പറന്നുവീഴും
ചില്ലറയിലൂടെ നടത്തം...
ഒരു മഴവില്ല് പോലും
തികച്ചുകാണാതെ
വെള്ളാട പുതച്ച്
താഴത്തെ നിലയിലേക്കിറങ്ങി-
പോയൊരു കുട്ടി
ഇന്നത്തെ മഴയ്ക്കൊപ്പം
മുറിയിലെത്തി.
"വേദനകളുടെ
ആയിരം മഴവില്ലുകള്‍
ഞാന്‍ കണ്ടിരുന്നു.
മൊട്ടത്തലയ്ക്ക് ചുറ്റും
പറപ്പകളും,തുമ്പികളും
വലയങ്ങളായത്...
പഴുത്ത പ്ലാവില കളായിരുന്നീ
മുറി നിറയെ
തൊപ്പി തുന്നാന്‍
ഉപയോഗം കഴിഞ്ഞ സൂചികള്‍..."
കോശങ്ങള്‍ പൂക്കുന്നയീ-
ഇടത്തില്‍ നിന്ന്
എത്ര ശബ്ദങ്ങളാണ്
തൂത്തു മാറ്റുന്നത്
കടുത്ത മണങ്ങള്‍ക്കൊപ്പം
മൂടിപ്പുതച്ച് കണ്ണ് മിഴിച്ച്
സ്ട്രെക്‌ച്ചറില്‍
ഞാന്‍ നടന്നുപോയി .
ജനറല്‍ വാര്‍ഡില്‍
നിന്നൊരു കൂട്ടക്കരച്ചില്‍
കൈവിരല്‍ പിടിച്ച്
മഴയിലേക്കിറങ്ങുന്നു...

No comments:
Post a Comment