Apr 4, 2015

ഈറ്റകള്‍ക്കിടയിലെ ജീവിതം



8.55ന്റെ പാസഞ്ചര്‍ ബസ്സ്
നീളത്തില്‍ പായു കാണുമ്പോള്‍
ഈറ്റവെട്ടാന്‍ കാട്ടിലേക്കു പോയ
കുഞ്ഞാമ്മ മറയിലേക്ക്
ആളുകളെ തോണ്ടുു.

ഈറ്റക്കാടിന്‍ ചാലിലൂടെ നടക്കും ആനപ്പറ്റമേ
മഴക്കാറ് തഴമ്പായി പതിഞ്ഞ
എന്റ പൗലോയുടെ കൈയ്യുകള്‍ കണ്ടോ
ഇലകള്‍ക്കിടയില്‍ മുളച്ച കൂവല്‍ പെരുത്തു.
ആനച്ചുരു മണത്ത് മലതോറും അലഞ്ഞ്
പൗലോയുടെ ബീഡിക്കറയാല്‍ വരച്ച കൈലി കണ്ട്
അതില്‍നിൂര്‍ന്നു വീണ തീപ്പെട്ടിയോട്,
മഴയിറങ്ങിയ മലച്ചെതുക്കില്‍ ചിരിച്ച
ചേരിന്‍ പെരുക്കി*നോട്
ഏറുമാടത്തിന്‍ ഒഴിഞ്ഞ മൗനത്തോട്
കുന്ത്രപുഴയില്‍ പുളഞ്ഞ കുയിലി**നോട്
അവന്റെ കാല്‍ വന്ന് തൊട്ടപ്പോള്‍
കരിക്കുറിഞ്ഞി പൂത്തുപോയെന്നു
കൂരന്‍ കുതിഞ്ഞുപാഞ്ഞ് പറഞ്ഞിട്ടുപോയി
എവിടെയാവാം? കൂവല്‍ കേട്ട്
ഇരുപുളം പയ്യാനിയും ഇലകള്‍ ചേര്‍ത്തു
പ്രാര്‍ത്ഥനയോടെ കാട്ടുചെമ്പകം പൂത്തു
പരീലുവളളി***കളപ്പാടെ മുറിവുകളുടെ
കായുകള്‍ നിലത്തേക്കെറിഞ്ഞ്
തോട്ടപ്പുഴു ചോരകുടിച്ചുറക്കത്തിലും സ്വപ്നമായി കേട്ടു
കാറ്റു തല്ലിയ**** തമ്പകത്തിന്റെ മേലു മുഴുവന്‍
കൂടുകളാക്കിയ മരംകൊത്തികള്‍ തലയെറിഞ്ഞു
അവന്റെ വാക്കത്തിയുടെ പാളലിനായി
നിന്നുകൊടുക്കാറുണ്ടെന്നു കയ്പന്‍ വള്ളികള്‍

ഈറ്റക്കാട് ലോറിയേറിപോയി
ദിവസവും വാര്‍ത്തകളും എഴുത്തുകളുമായി
തിരിച്ചുവരുന്നു..

പെയിന്റടിച്ചു പുത്തനാക്കിയ
8.55 ന്റെ പാസഞ്ചര്‍ ബസ്സ്
നീളത്തില്‍ പായുമ്പോള്‍
പനമ്പില്‍ വാതിലില്‍ നി്
പൗലോയുടെ മോള്
ഇപ്പോഴും ആളുകളെ തോണ്ടും
റാണിക്കല്ലും***** മെഴുക്കുമാലിയും***** കടന്ന്
മറയും മരങ്ങളുമില്ലാതെ വെളുത്ത
കാടിപ്പുറം ആവറുകുട്ടി*****യിലെ
മുളച്ചുവരു മരക്കുഞ്ഞുങ്ങള്‍
മഴക്കാറു തഴമ്പായി പതിഞ്ഞ
രണ്ടു കൈയ്യുകള്‍ ഇുമോര്‍ത്തു നില്‍ക്കും.

---------------------------------------------------------------
കുറിപ്പുകള്‍:
*ചേരിന്‍ ചെരുക്ക് - ചേര് എ കാട്ടുമരം തൊടുമ്പോള്‍ ഉണ്ടാകു ചൊറിച്ചില്‍ (ചേരു പെരുത്തു എ നാട്ടുപറച്ചില്‍ )
**കുയില്‍ - മലമ്പ്രദേ ശ ങ്ങളിലെ പുഴകളില്‍ കാണപ്പെടു ഒരു മത്സ്യം
***പരീലുവള്ളികള്‍ - മരത്തില്‍ പറ്റിച്ചേര്‍ു കേറിക്കിടക്കു കാട്ടുവള്ളി . ഇതിന്റെ ചുവന്ന പഴം പെറുക്കി കറി വയ്ക്കാറുണ്ട്.
**** കാറ്റു തല്ലുക - കാ'ിലെ ഒരു തരം ചൊരുക്ക്.
*****റാണിക്കല്ല് ,മെഴുക്കുമാലി - കാടുമായി ബന്ധപ്പെ' സ്ഥലങ്ങള്‍
******ആവറുകുട്ടി- ഒരു സ്ഥലപ്പേര്.

വിഷാദം


കരിംപ്പച്ച കാടുണ്ട് കൂടെ
ഒഴുകാത്ത പുഴയുണ്ട്

കുഞ്ഞിലേ വരച്ച കുഞ്ഞുചന്ദ്രന്
ഇതുവരെ വളര്ന്നിട്ടില്ല
വേരുകളില് പൂവിടര്ത്തുന്ന
നിലത്തിഴയുന്ന ചെടികളുണ്ട്
മഴയേറ്റ് വെയില് വിറയ്ക്കുന്നുണ്ട്
വഴികളെല്ലാം തിരിച്ചുപോരുന്നുണ്ട്
പ്രണയവും കവിതയുമില്ലാതെ
ഒരു വെള്ളത്താള് മലര്ക്കുന്നുണ്ട്
അങ്ങകലെയുള്ള മൗനങ്ങളെ
എന്നെയിങ്ങനെ നിശ്ശബ്ദമാക്കല്ലേ..
വിഷാദത്തേക്കാള് വിശുദ്ധമായതെന്തുണ്ട്.?

സ്വപ്നം



അവളുടെയൊപ്പമിരുന്നൂ
പറഞ്ഞൂ പലകാര്യങ്ങള്‍
''പുസ്സിക്ക് പിറന്ന കുഞ്ഞുങ്ങള്‍
നാരകത്തിലാദ്യം വന്ന കായ്‌
കാറ്റും മഴയുമോരുമിച്ചുവന്ന്
ചെന്തെങ്ങ് ഒടിച്ചു കളഞ്ഞൂ..''

വീട്ടുകാര്യങ്ങള്‍ നാട്ടുകാര്യങ്ങളായി
കുന്നുമിടവഴിയും,മാന്തോപ്പും,
റബ്ബര്‍കാടും,കാറ്റും വന്ന്
ഞങ്ങള്‍ക്ക്‌ ചുറ്റുമിരുപ്പായി
ഏതു വഴിയേ വന്നൂ..?
ജനലിന്‍ ചതുരത്തിലൂടെ,
ഓടിന്‍ പൊട്ടലിലൂടെ
വീട്ടകത്തേക്ക് കേറാന്‍
ഞങ്ങള്‍ക്കെത്ര പഴുതുവേണം
പുതപ്പ് മാറിയപ്പോഴോ
പനി പോയതിനാലോ
സ്വപ്നത്തില്‍ അവള്‍ക്കെന്തു ചേല്!



കൊച്ചുറോസ


 ക‍ുന്നിൻ ചെരിവിലെ
പള്ളിയിലേക്ക്
അമ്മച്ചിയുടെ
കുരുത്തോലഞ്ഞൊറിവിൽ തൂങ്ങി
കൊച്ചുറോസ
ഒരു കുഞ്ഞുമലാഖ പോലെ നീങ്ങവേ
കയ്യാല മറവിൽ
ഇടവഴികളിൽ
റബ്ബർതോട്ടങ്ങളിൽ
ഞങ്ങളുടെ ചങ്കുകൾ
ബാൻഡുസെറ്റ് പറയുന്നു

ഗീവർഗീസ് പുണ്ണ്യാളന്റെ
കോഴിപ്പെരുന്നാളിന്‌
മലബാറു മിഠായിക്കടകളെ
പ്രദക്ഷിണം വയ്ക്കുന്ന
കൊച്ചുറോസയെന്ന
കൊച്ചുറോസ.
പള്ളിപ്പറമ്പിലെ
ബലൂൺ കഷ്ണങ്ങളാൽ
കൊച്ചുകുമിളകൾ തീർത്ത്
നെറ്റിയിലിടിച്ചു പൊട്ടിക്കുന്ന
കൊച്ചുറോസയെന്ന
വെള്ളിൽപ്പറവ
‘എന്നെയും കൊണ്ടോവോ
നിങ്ങടെ പള്ളിയിൽ
ഞാൻ പെസഹാപ്പം തരാ’മെന്ന്
താളത്തിൽ
ഈണത്തിൽ
ചരിഞ്ഞ്, മറിഞ്ഞ്
കൊച്ചുറോസ.
പ്രണയലേഖനങ്ങളുടെ
ക്രിസ്തുമസ്സിന്‌,
ആദ്യകുർബ്ബാനയുടെ
പള്ളിമണികൾക്കൊപ്പം,
‘ഇതെന്റെ സോളമനെന്ന്’
കണ്ണുകൊണ്ട്
ഭൂമി ചുംബിച്ച്
കൊച്ചുറോസ
നടന്ന്, കയ്യാല ചാടി
മാഞ്ചോട്ടിലൂടങ്ങനെ...
ജോണിക്കുട്ടി പറയുന്നു;
‘പ്രണയമൊരു ഗൂഢസുഖം’
കപ്യാരു മൈക്കിൾ;
‘പ്രണയമൊരു കുമ്പസാരം’
അന്ത്രു;
‘രാത്രിനമസ്ക്കാരത്തിനു പോകാതെ
തിയറ്ററിലെ തിരശ്ശീലയിൽ
കണ്ണെറിയുന്നതുപോലെ..’
അനന്തരം
സന്ധ്യ,
രാത്രി,
പ്രഭാതം...
കൊച്ചുറോസ
വളരുന്നതിനു മുമ്പേ
ഈ കഥ നിറുത്താം
അല്ലങ്കിലവൾ
പലതും പറഞ്ഞേക്കാം
ചേമ്പിൻകാട്ടിൽ,
പള്ളിയുടെ
പൊട്ടക്കിണറിൻ മറവിൽ
പലപ്പോഴുമവളൂടെ
മെഴുകുതിരികൾ കെട്ടത്...

ആൽബം



പോക‍ുന്നതിന‍ു മുമ്പേ
ഒര‍ു കടൽ കടക്കണം
നിർത്തുന്നതിന‍ു മുമ്പേ
ഒര‍ുവളെ പ്രണയിക്കണം
ഒര‍ു ഫുൾസ്റ്റോപ്പിലെൻ
മൗനം ആർക്ക‍ും വേണ്ടാതെ
കിട്ക്ക‍ുമ്പോൾ
നിങ്ങളെന്തു ചെയ്യ‍ും?
കരയര‍ുത്
മഴക്കച്ചയാലെന്നെ
പുതപ്പിക്ക‍ുക.
അത്രമാത്രം
നിങ്ങൾ
ഓർമ്മ വലിച്ചെറിയുക
ഞാൻ ഉണർന്നിരിക്ക‍ും.