Apr 4, 2015

സ്വപ്നം



അവളുടെയൊപ്പമിരുന്നൂ
പറഞ്ഞൂ പലകാര്യങ്ങള്‍
''പുസ്സിക്ക് പിറന്ന കുഞ്ഞുങ്ങള്‍
നാരകത്തിലാദ്യം വന്ന കായ്‌
കാറ്റും മഴയുമോരുമിച്ചുവന്ന്
ചെന്തെങ്ങ് ഒടിച്ചു കളഞ്ഞൂ..''

വീട്ടുകാര്യങ്ങള്‍ നാട്ടുകാര്യങ്ങളായി
കുന്നുമിടവഴിയും,മാന്തോപ്പും,
റബ്ബര്‍കാടും,കാറ്റും വന്ന്
ഞങ്ങള്‍ക്ക്‌ ചുറ്റുമിരുപ്പായി
ഏതു വഴിയേ വന്നൂ..?
ജനലിന്‍ ചതുരത്തിലൂടെ,
ഓടിന്‍ പൊട്ടലിലൂടെ
വീട്ടകത്തേക്ക് കേറാന്‍
ഞങ്ങള്‍ക്കെത്ര പഴുതുവേണം
പുതപ്പ് മാറിയപ്പോഴോ
പനി പോയതിനാലോ
സ്വപ്നത്തില്‍ അവള്‍ക്കെന്തു ചേല്!

No comments:

Post a Comment