കുന്നിൻ ചെരിവിലെ
പള്ളിയിലേക്ക്
അമ്മച്ചിയുടെ
കുരുത്തോലഞ്ഞൊറിവിൽ തൂങ്ങി
കൊച്ചുറോസ
ഒരു കുഞ്ഞുമലാഖ പോലെ നീങ്ങവേ
കയ്യാല മറവിൽ
ഇടവഴികളിൽ
റബ്ബർതോട്ടങ്ങളിൽ
ഞങ്ങളുടെ ചങ്കുകൾ
ബാൻഡുസെറ്റ് പറയുന്നു
ഗീവർഗീസ് പുണ്ണ്യാളന്റെ
കോഴിപ്പെരുന്നാളിന്
മലബാറു മിഠായിക്കടകളെ
പ്രദക്ഷിണം വയ്ക്കുന്ന
കൊച്ചുറോസയെന്ന
കൊച്ചുറോസ.
പള്ളിപ്പറമ്പിലെ
ബലൂൺ കഷ്ണങ്ങളാൽ
കൊച്ചുകുമിളകൾ തീർത്ത്
നെറ്റിയിലിടിച്ചു പൊട്ടിക്കുന്ന
കൊച്ചുറോസയെന്ന
വെള്ളിൽപ്പറവ
‘എന്നെയും കൊണ്ടോവോ
നിങ്ങടെ പള്ളിയിൽ
ഞാൻ പെസഹാപ്പം തരാ’മെന്ന്
താളത്തിൽ
ഈണത്തിൽ
ചരിഞ്ഞ്, മറിഞ്ഞ്
കൊച്ചുറോസ.
പ്രണയലേഖനങ്ങളുടെ
ക്രിസ്തുമസ്സിന്,
ആദ്യകുർബ്ബാനയുടെ
പള്ളിമണികൾക്കൊപ്പം,
‘ഇതെന്റെ സോളമനെന്ന്’
കണ്ണുകൊണ്ട്
ഭൂമി ചുംബിച്ച്
കൊച്ചുറോസ
നടന്ന്, കയ്യാല ചാടി
മാഞ്ചോട്ടിലൂടങ്ങനെ...
ജോണിക്കുട്ടി പറയുന്നു;
‘പ്രണയമൊരു ഗൂഢസുഖം’
കപ്യാരു മൈക്കിൾ;
‘പ്രണയമൊരു കുമ്പസാരം’
അന്ത്രു;
‘രാത്രിനമസ്ക്കാരത്തിനു പോകാതെ
തിയറ്ററിലെ തിരശ്ശീലയിൽ
കണ്ണെറിയുന്നതുപോലെ..’
അനന്തരം
സന്ധ്യ,
രാത്രി,
പ്രഭാതം...
കൊച്ചുറോസ
വളരുന്നതിനു മുമ്പേ
ഈ കഥ നിറുത്താം
അല്ലങ്കിലവൾ
പലതും പറഞ്ഞേക്കാം
ചേമ്പിൻകാട്ടിൽ,
പള്ളിയുടെ
പൊട്ടക്കിണറിൻ മറവിൽ
പലപ്പോഴുമവളൂടെ
മെഴുകുതിരികൾ കെട്ടത്...
കോഴിപ്പെരുന്നാളിന്
മലബാറു മിഠായിക്കടകളെ
പ്രദക്ഷിണം വയ്ക്കുന്ന
കൊച്ചുറോസയെന്ന
കൊച്ചുറോസ.
പള്ളിപ്പറമ്പിലെ
ബലൂൺ കഷ്ണങ്ങളാൽ
കൊച്ചുകുമിളകൾ തീർത്ത്
നെറ്റിയിലിടിച്ചു പൊട്ടിക്കുന്ന
കൊച്ചുറോസയെന്ന
വെള്ളിൽപ്പറവ
‘എന്നെയും കൊണ്ടോവോ
നിങ്ങടെ പള്ളിയിൽ
ഞാൻ പെസഹാപ്പം തരാ’മെന്ന്
താളത്തിൽ
ഈണത്തിൽ
ചരിഞ്ഞ്, മറിഞ്ഞ്
കൊച്ചുറോസ.
പ്രണയലേഖനങ്ങളുടെ
ക്രിസ്തുമസ്സിന്,
ആദ്യകുർബ്ബാനയുടെ
പള്ളിമണികൾക്കൊപ്പം,
‘ഇതെന്റെ സോളമനെന്ന്’
കണ്ണുകൊണ്ട്
ഭൂമി ചുംബിച്ച്
കൊച്ചുറോസ
നടന്ന്, കയ്യാല ചാടി
മാഞ്ചോട്ടിലൂടങ്ങനെ...
ജോണിക്കുട്ടി പറയുന്നു;
‘പ്രണയമൊരു ഗൂഢസുഖം’
കപ്യാരു മൈക്കിൾ;
‘പ്രണയമൊരു കുമ്പസാരം’
അന്ത്രു;
‘രാത്രിനമസ്ക്കാരത്തിനു പോകാതെ
തിയറ്ററിലെ തിരശ്ശീലയിൽ
കണ്ണെറിയുന്നതുപോലെ..’
അനന്തരം
സന്ധ്യ,
രാത്രി,
പ്രഭാതം...
കൊച്ചുറോസ
വളരുന്നതിനു മുമ്പേ
ഈ കഥ നിറുത്താം
അല്ലങ്കിലവൾ
പലതും പറഞ്ഞേക്കാം
ചേമ്പിൻകാട്ടിൽ,
പള്ളിയുടെ
പൊട്ടക്കിണറിൻ മറവിൽ
പലപ്പോഴുമവളൂടെ
മെഴുകുതിരികൾ കെട്ടത്...
No comments:
Post a Comment