ബസ്സുറക്കത്തിന്നിറക്കമിറങ്ങുന്നു
മുന്നില്‍ മഴയുടെ തണുത്ത മുടിയിഴ
കവിളിലുരുമ്മുന്നരുമയായി,കമ്പിയില്‍
തല കീഴായി കഥയുരയുന്നുണ്ടു കാറ്റ്
ഉത്തരമില്ലൊന്നിനും;എനിക്കുമീയാത്രയ്ക്കും.
അടുത്ത സ്റ്റോപ്പില്‍ യുദ്ധ ചിത്രങ്ങളിറങ്ങി;
ഉറക്കത്തിന്നിറക്കത്തിലേക്കൊരപകടം
കാലിടറി വീഴുമോ;അരികിലില്ല നീ!
No comments:
Post a Comment