May 26, 2009

ഓര്‍മകളില്‍



കാടിനേയും ,പുഴയെയും
മഴ കൊഴുക്കുന്നയിടങ്ങളെയും
വാറ്റ് മണക്കുന്ന നിലാവിനെയും
ആണ്‍കുട്ടികളുടെ തുടകളെയും
അവന്‍ പ്രേമിച്ചു.

പെണ്‍ കിനാക്കാളോ
വാക്കുകളോ ഇഷ്ടമില്ലത്തവന്‍.

ആണ്‍കുട്ടികള്‍
അവനൊപ്പം ചിരിച്ചുപോകുന്നത്
കണ്ടിട്ടുണ്ട്
ബലൂണുകള്‍ പോലെ അകന്ന്

തലകൊഴിഞ്ഞു വീഴും വരെ
പുകയടിക്കുന്ന മരങ്ങള്‍

മഴയൊഴിഞ്ഞ കാട്ടിലെ മറവില്‍
അവനെന്‍റെ തുടകളില്‍
പൂക്കള്‍ വരച്ചു
അര നിറയെ വസന്തം

ഓരോ പൂവും
ഇന്നെന്നെയോര്‍മിപ്പിക്കുന്നു
കാടിന്റെ മലര്‍ന്ന കാഴ്ച
അവന്‍റെയും.

1 comment:

  1. അക്ബര്‍, കവിതകളെല്ലാം വായിച്ചു. വീണ്ടും വീണ്ടും വായിച്ചു. ബൊക്കെയില്‍ കാടെന്നപോലെ പോലെ കൂടെപ്പോരുന്നുണ്ട് എല്ലാം...കാടിന്റെ മറവുകളും.

    ഒരു മോഡെറേട്ടര്‍ വേണ്ടാത്ത,മോഡറേറ്റ് അല്ലാത്ത കവിതകള്‍ക്ക് കമന്റ് മോഡറേഷന്‍ വേണോ? വേര്‍ഡ് വെരിഫിക്കേഷന്‍ വേണോ? :)

    ReplyDelete