അക്ബര്‍
കാലത്തേഎണീറ്റ്
അടുക്കളയിലെ
കരിതൊട്ടപാത്രങ്ങളെകുളിപ്പിച്ച്
കുഞ്ഞിനുംമുറ്റത്തെചെടികളെയും
മുല കൊടുത്തുറക്കി
ഒരു കെട്ടുതുണി അലക്കി
തിരിച്ചു വന്ന്
താളും,തകരയും
കൊണ്ട് വെച്ച
കറിയില്‍ഉപ്പും
എരിവുംകുറവെന്ന
കുറ്റം കേട്ട്
ഉള്ള് ചൊറിഞ്ഞ്
ചാരമായി പറന്ന്
ഇരുട്ട് മണത്ത്
കിടക്കയില്‍പതിക്കുമ്പോള്
എന്റുമ്മാ..
അകത്തി വെച്ച
വിറകുകള്‍ക്കുള്ളിലേക്ക്
ഊതിയൂതി തീയാട്ടുന്ന
എരിച്ചലോടെ
ഒരു മലയുടെ കനംഏറ്റ്
അങ്ങനെ കിടക്കണം
നനഞ്ഞ വിറകിന്റെ
ശ്വാസം മുട്ടിയ പുകച്ചിലായി.
it is good
ReplyDeleteBy akbarali charankav
ഡേയ് ഇത് കലക്കി....
ReplyDeletesuper kavithakal
ReplyDeletekavithakal super
ReplyDelete